Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lahore

ര​ക്ഷ​ക​നാ​യി അ​യൂ​ബ്; പാ​ക്കി​സ്ഥാ​ന് ജ​യം

 

ലാ​ഹോ​ർ: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ ആ​ദ്യ ടി20 ​പാ​ക്കി​സ്ഥാ​ന് ജ​യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 168 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സി​ന് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 146 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞൊ​ള്ളൂ.

ഇ​തോ‌​ടെ പാ​ക് പ​ട 22 റ​ൺ​സി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ 168/8 ഓ​സ്ട്രേ​ലി​യ 146/8. ഓ​സീ​സി​നാ​യി കാ​മ​റൂ​ൺ ഗ്രീ​ൻ (36 ), സേ​വി​യ​ർ ബെ​ർ​ട്ട്ലെ​റ്റ് (31 ) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്. ട്രാ​വി​സ് ഹെ​ഡ് 23 റ​ൺ​സ് നേ​ടി.

നാ​ലോ​വ​റി​ൽ 10 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ അ​ബ്രാ​ർ അ​ഹ​മ്മ​ദാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്. ബാ​റ്റിം​ഗി​ലും ബോ​ളിം​ഗി​ലും തി​ള​ങ്ങി​യ സ​യീം അ​യ്യൂ​ബാ​ണ് (40 റ​ൺ​സും ര​ണ്ടു വി​ക്ക​റ്റും) ക​ളി​യി​ലെ താ​രം.

അ​യ്യൂ​ബി​നു പു​റ​മെ സ​ൽ​മാ​ൻ അ​ലി ആ​ഘ (39), ബാ​ബ​ർ അ​സം (24) റ​ൺ​സും നേ​ടി. ഓ​സീ​സി​ന് വേ​ണ്ടി ആ​ദം സാം​പ നാ​ല് വി​ക്ക​റ്റും സേ​വി​യ​ർ ബെ​ർ​ട്ട്ലെ​റ്റ്, ബി​യേ​ഡ്മാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റും നേ​ടി. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ 1-0 മു​ന്നി​ലെ​ത്തി.

 

Latest News

Up